05:34am 09 July 2024
NEWS
നടി തുനിഷ ശര്‍മ്മയുടെ മരണത്തിൽ സഹതാരം അറസ്റ്റില്‍

25/12/2022  10:25 AM IST
shilpa.s.k
നടി തുനിഷ ശര്‍മ്മയുടെ മരണത്തിൽ സഹതാരം അറസ്റ്റില്‍
HIGHLIGHTS

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

ടെലിവിഷന്‍ താരം തുനിഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ സഹതാരം അറസ്റ്റില്‍. നടി അഭിനയിച്ചിരുന്ന അലി ബാബ: ദസ്താന്‍-ഇ-കാബൂള്‍ എന്ന ടിവി ഷോയിലെ സഹനടനായ ഷീജന്‍ മുഹമ്മദ് ഖാനാണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിപ്പിച്ചത് ആത്മഹത്യക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ സെക്ഷൻ (ഐപിസി 306) (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഷീജനെ ഇന്ന് വസായ് കോടതിയില്‍ ഹാജരാക്കും


അലി ബാബ: ദസ്താന്‍-ഇ-കാബൂള്‍ എന്ന ടിവി ഷോയുടെ ചിത്രീകരണത്തിലായിരുന്നു നടി. മുംബൈ നൈഗാവിലെ സെറ്റിലെ മേക്കപ്പ് റൂമില്‍ വെച്ച് നടി ആത്മഹത്യ ചെയ്ത നിലയിൽകണ്ടെത്തിയത്. തുനിഷയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 കത്രീന കൈഫ്, വിദ്യാ ബാലന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഫിത്തൂര്‍ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA