11:33am 05 July 2024
NEWS
കയർ മേഖല കടുത്ത പ്രതിസന്ധിയിൽ :കയർ ഗുഡ്സ് പ്രെഡ്യൂസേഴ്സ് അസോസിയേഷൻ
29/06/2024  09:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കയർ മേഖല കടുത്ത പ്രതിസന്ധിയിൽ :കയർ ഗുഡ്സ് പ്രെഡ്യൂസേഴ്സ് അസോസിയേഷൻ
HIGHLIGHTS
ചേർത്തല : കയർ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതിൽ കേരള കയർ ഗുഡ്സ് പ്രെഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. ചെറുകിട ഉൽപാദന മേഖലയിൽ ആവശ്യത്തിനുള്ള ഓർഡറില്ലാത്തതിനാൽ കയർ പിരി തൊഴിലാളികൾക്ക് ജോലിയും കൂലിയും ഇല്ലാതായെന്നും ഉത്പന്നങ്ങൾ ഇറക്കിയ വകയിൽ കയർ കോർപറേഷനും കയർ ഫെഡും അറുപതു കോടിയോളം രൂപ സംഘങ്ങൾക്ക് നൽകാത്തതിലും യോഗം പ്രതിഷേധിച്ചു ക്ഷേമനിധി വിഹിതവും അംശംദായവും അടച്ചു വിരമിച്ച കയർ തൊഴിലാളികൾക്ക് ആനുകൂല്യം പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും സർക്കാരിൻ്റെ അനാസ്ഥമൂലം 500 അധികം കയർ പിരി സംഘങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിലാണെന്നും, ഇക്കാര്യങ്ങൾ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ ആര്യാട് അധ്യക്ഷത വഹിച്ചു .സംസ്ഥാന പ്രസിഡന്റ്‌ കെ. ആർ. രാജേന്ദ്ര പ്രസാദ്‌ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha