06:32am 08 July 2024
NEWS
2024 മെയ് മാസം സംഭവിച്ച മത്സ്യക്കുരുതിക്കുള്ള നഷ്ടപരിഹാരം
04/07/2024  01:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
2024 മെയ് മാസം സംഭവിച്ച മത്സ്യക്കുരുതിക്കുള്ള നഷ്ടപരിഹാരം

കുടിവെള്ളമലിനീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ സമിതി പ്രസിഡൻറ് സുബ്ബയൻ ടി ആർ, സേവ് പെരിയാർ ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, ഡാൽവി സ്റ്റാൻലി, വിൽസൻ ജേക്കബ്ബ്, ആൻ്റണി പി എൽ എന്നിവർ ചേർന്ന് കേരള ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ചു.   പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട മറ്റു ഹർജികളോടൊപ്പം ആഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കും.

പെരിയാർ മലിനീകരണ  വിഷയത്തിൽ നിർദ്ദേശിച്ചിരുന്ന ഹെൽത്ത് സർവേ, ഇൻഷുറൻസ് പരിരക്ഷ മുതലായ കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ മറുപടി പറയണം. വെള്ളം മലിനമായത് സംബന്ധിച്ച പരിശോധന റിപ്പോർട്ട് ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്.  മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പോലീസ്,  തദ്ദേശ ഭരണകൂടങ്ങൾ, തീരദേശ പരിപാലന അതോറിറ്റി മുതലായവർ  കൈകൊണ്ട നടപടികൾ റിപ്പോർട്ട് ചെയ്യണമെന്നും പൊതുതാൽപ്പര്യഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കൂടുകൃഷിയിലൂടെയും മത്സ്യബന്ധനം സംബന്ധിച്ചും നഷ്ടം സംഭവിച്ചവർ   ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടറർക്ക് നൽകിയ പരാതിയും ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA