07:58am 08 July 2024
NEWS
അർദ്ധരാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്ത് ബസ്സ് നിർത്തി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി
01/12/2023  09:22 AM IST
web desk
അർദ്ധരാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്ത് ബസ്സ് നിർത്തി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി
HIGHLIGHTS

സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്നും വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നുവെന്നും ഇവർ പറയുന്നു

ആശ്യപ്പെട്ട സ്റ്റോപ്പിൽ വീട്ടമ്മയെ അർദ്ധരാത്രി ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും യുവതി പരാതി നൽകിയിട്ടുണ്ട്.


തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും രാത്രി വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം യുവതി ഉറപ്പ് വരുത്തിയിരുന്നു.

എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്നും വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നുവെന്നും ഇവർ പറയുന്നു.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur