10:36am 08 July 2024
NEWS
കെഎസ്ആർടിസി ബസ് നടുറോ​ഡിൽ നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി
22/05/2024  01:01 PM IST
nila
കെഎസ്ആർടിസി ബസ് നടുറോ​ഡിൽ നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി

കെഎസ്ആർടിസി ബസ് നടുറോ​ഡിൽ നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടങ്ങി. പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ ഇന്നലെ രാത്രിയിലാണ് ബസ് നടുറോഡിൽ നിർത്തിയിട്ട ശേഷം ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. 

 തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ ഓടിച്ച കട്ടപ്പന ഡിപ്പോയിലെ ബസാണ് നടുറോഡിൽ പാർക്ക് ചെയ്തത്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ബസ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സ്ഥിരം അപകടമേഖലയായ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. സമീപത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ വണ്ടി മാറ്റിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta