08:16am 08 July 2024
NEWS
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം: കണ്ടക്ടറിൻ്റെ നില ഗുരുതരം
26/11/2023  10:13 AM IST
web desk
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം: കണ്ടക്ടറിൻ്റെ നില ഗുരുതരം
HIGHLIGHTS

തലയ്ക്ക് പരിക്കു പറ്റിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് കണ്ടക്ടറിൻ്റെ നില ഗുരുതരം. തലയ്ക്ക് പരിക്കു പറ്റിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ 3 പേർ ചികിത്സയിൽ കഴിയുന്നു.

തിരുവനന്തപുരം നെയ്യാറ്റിൻകര മൂന്നുകള്ളിൻമൂടാണ് ഇന്നലെ രാത്രിയിൽ അപകടമുണ്ടായത്. 2 ബസ്സിന്റെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരുക്കേറ്റു. പത്തോളം പേരെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 
 
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിൻകരയിലേക്കും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാരിലൊരാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram