06:55am 29 June 2024
NEWS
പിഒസി യിൽ 'നിത്യസ്മൃതി' നടത്തി

26/06/2024  10:08 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പിഒസി യിൽ 'നിത്യസ്മൃതി' നടത്തി

കൊച്ചി: ഗുരു നിത്യ ചൈതന്യ യതിയുടെ  ജന്മശതാബ്‌ദിയോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയിൽ അനുസ്മരണ പരിപാടി (നിത്യസ്മൃതി) നടത്തി. 
പി ഒ സി യുടെ 'വാങ്മയം'  പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാമി നന്ദാത്മജാനന്ദ, നിത്യ ചൈതന്യ യതിയുടെ ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.  ജീവിതം കൊണ്ട് പഠിപ്പിക്കുകയും ജ്ഞാനം പ്രസരിപ്പിക്കുകയും ചെയ്ത അതുല്യ വ്യക്തിത്വമാണ് യതിയുടേതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും മനുഷ്യരായും വ്യക്തികളായും കാണാൻ കഴിഞ്ഞത് ഗുരുവിന്റെ പ്രത്യേകതയാണെന്നും ഷൗക്കത്ത് അനുസ്മരിച്ചു. 

ഡോ. സെബാസ്റ്റ്യൻ പോൾ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ത്യാഗി ഈശ്വർ, പി ഒ സി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam