09:27am 08 July 2024
NEWS
കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി അസോസിയേഷൻ ഓഫ് കേരള ഖത്തർ ' തരംഗ് 2023' നാളെ സമാപനം
21/12/2023  05:21 PM IST
web desk
കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി അസോസിയേഷൻ ഓഫ് കേരള ഖത്തർ ' തരംഗ് 2023' നാളെ സമാപനം.
HIGHLIGHTS

ഭരതനാട്യം, ഒപ്പന, നാടൻ പാട്ട്, സ്കിറ്റ്,ഫ്ലവർ അറേഞ്ച്മെന്റ്സ് മുതലായ പരിപാടികൾ  പ്രധാന വേദിയിൽ അരങ്ങേറും

കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി അസോസിയേഷൻ ഓഫ് കേരള ഖത്തർ ' തരംഗ് 2023' നാളെ 22 -12-2023 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ Retaj Salwa resort ൽ സമാപന മൽസരങ്ങൾ അരങ്ങേറും.
കേരളത്തിലെ പതിനഞ്ചോളം കോളേജുകളിൽ നിന്നായി 200ലധികം കലാകാരന്മാർ നാളത്തെ മത്സര പരിപാടികളിൽ പങ്കെടുക്കും.  

ഭരതനാട്യം, ഒപ്പന, നാടൻ പാട്ട്, സ്കിറ്റ്,ഫ്ലവർ അറേഞ്ച്മെന്റ്സ് മുതലായ പരിപാടികൾ  പ്രധാന വേദിയിൽ അരങ്ങേറും.
മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച മൽസര പരിപാടികളുടെ ആദ്യ ഘട്ടങ്ങൾ ഡിസംബർ 15, 16 തിയ്യതികളിൽ അരങ്ങേറിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി എണ്ണൂറോളം മൽസരാർത്ഥികളാണ് പങ്കെടുക്കുന്നത്.

നാളെ നടക്കുന്ന സമാപനത്തിൽ ഓവറോൾ ട്രോഫി വിതരണ ചടങ്ങും നടക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF