07:43am 03 July 2024
NEWS
കൊല്ലത്ത് യുവതിയെ അഞ്ച് സ്ത്രീകൾ വീട്ടിൽകയറി മർദ്ദിച്ചു

29/06/2024  07:13 PM IST
nila
കൊല്ലത്ത് യുവതിയെ അഞ്ച് സ്ത്രീകൾ വീട്ടിൽകയറി മർദ്ദിച്ചു

കൊല്ലം: കൊല്ലത്ത് യുവതിയെ അഞ്ച് സ്ത്രീകൾ വീട്ടിൽകയറി മർദ്ദിച്ചു. കൊല്ലം തെന്മലയിലാണ് സംഭവം. ചെറുക്കടവ് പതിനാലേക്കാർ മധു ഭവനിൽ സുരാജയെയാണ് കഴിഞ്ഞ ​ദിവസം രാത്രിയിൽ സ്ത്രീകളുടെ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലോൺ അടവുമായി ബന്ധപെട്ടു ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തെന്മല ചെറുക്കടവ് സ്വദേശിനികളായ ഗീത,ജയ, മാളു, സരിത, വസന്തകുമാരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 

അനധികൃതമായി സംഘം ചേരൽ, പൊതു സ്ഥലത്ത് ലഹള ഉണ്ടാക്കൽ, അശ്ലീലപദപ്രയോഗം നടത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam