12:53pm 05 July 2024
NEWS
യു എ ഇ ടോപ്പേഴ്സിനെ അനുമോദിച്ചു
27/06/2024  04:15 PM IST
nila
 യു എ ഇ   ടോപ്പേഴ്സിനെ അനുമോദിച്ചു

ഷാർജ: യു എ ഇ - യിലെ സ്കൂളുകളിൽ എക്കാലത്തും പാഠ്യ-പാഠ്യേതര   വിഷയങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ നിംസ് ഷാർജയിൽ  യു എ  ഇ  ടോപ്പേഴ്സിനെ അനുമോദിച്ചു. സ്കൂൾ ഹോളിൽ നടന്ന ചടങ്ങിൽ കേരള ബോർഡ് പന്ത്രണ്ടാം ക്ലാസ്സ്‌ കോമേഴ്‌സ് വിഭാഗത്തിൽ   99.6 ശതമാനം മാർക്കോടെ യു എ ഇ - യിൽ ഫസ്റ്റ് ടോപ്പറായ ഹന ഫാത്തിമ  എന്ന വിദ്യാർത്ഥിനിയെയും സയൻസ് വിഭാഗത്തിൽ 99.5 ശതമാനം മാർക്കോടെ യു എ ഇ-യിൽ മൂന്നാം ടോപ്പറായ നദ സലാം എന്ന വിദ്യാർത്ഥിനിയെയും സ്വർണ്ണ നാണയവും മോമെന്റോയും നൽകി ആദരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാലയവും നൽകിയ പിന്തുണ  വിജയത്തിന് പ്രചോദനമയെന്നു വിദ്യാർത്ഥികൾ പറഞ്ഞു. 

എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെയും സി ബി എസ് ഇ  10 , 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ
വിദ്യാർത്ഥികളെയും, ഗോൾഡൻ വിസക്ക് അർഹത നേടിയവിദ്യാർത്ഥികളെയും ചsങ്ങിൽ പ്രധാന അദ്ധ്യാപകൻ പ്രത്യേകം അഭിനന്ദിച്ചു. ഇത്തവണയുും പൊതു പരീക്ഷകളിൽ നിംസ് തിളക്കമാർന്ന വിജയമാണ് കാഴ്ച വച്ചത്. കേരള ബോർഡ് പന്ത്രണ്ടാം  ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ യു എ ഇ യിലെ  ഏക സ്കൂളും പത്താം ക്ലാസ് പരീക്ഷയിൽ യു എ ഇയിൽ  100 ശതമാനം വിജയം നേടിയ മൂന്ന്  സ്കൂളുകളിൽ ഒന്ന് നിംസ് ഷാർജ ആണ്. കൂടാതെ സി ബി എസ് ഇ സി 10, 12 പരീക്ഷകളിൽ ഉന്നത വിനയത്തോടെ 100 ശതമാനം വിജയം ഇത്തവണയുും നിംസ് നിലനിർത്തിയിരുന്നു. 

തിളക്കമാർന്ന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രധാന അദ്ധ്യാപകൻ ഷാജഹാൻ കെ മുഹമ്മദ്‌ പ്രശംസിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപകൻ ഷാജഹാൻ മുഖ്യ അതിഥി ആയിരുന്ന  ചടങ്ങിൽ സെക്ഷൻ ഹെഡ് ആരിഫ് കറുപ്പം വീട്ടിൽ സ്വാഗതം പറഞ്ഞു. വിവിധ വിഭാഗത്തിലെ സൂപ്പർവൈസർമാർ, അധ്യാപകർ,  വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ  ആൺകുട്ടികളുടെ  വിഭാഗം സൂപ്പർവൈസർ ജലീൽ ചാലിൽ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF