08:38am 08 July 2024
NEWS
കോൺഗ്രസ്സ് ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു - അഡ്വ.നാരായണൻ നമ്പൂതിരി
04/07/2024  05:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോൺഗ്രസ്സ് ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു - അഡ്വ.നാരായണൻ നമ്പൂതിരി
HIGHLIGHTS
കൊച്ചി - ലോകസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സും സഖ്യകക്ഷികളും രാജ്യത്തെ ഉന്നതമായ ജനാധിപത്യ സംവിധാനത്തെയും ജനാധിപത്യ സംസ്കാരത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ നേതൃയോഗം ജില്ലാ ഓഫീസിൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയെ മറുപടി പറയാൻ അനുവദിക്കാത്ത വിധം ഇരു സഭകളിലും ബഹളം കൂട്ടുകയായിരുന്നു പ്രതിപക്ഷം.ഇരു സഭാധ്യക്ഷന്മാരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലെത്തി പ്രതിപക്ഷ അംഗങ്ങളുടെ പ്രവർത്തനം. ഈ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പ്രതിപക്ഷ നേതാവും. അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്. ജില്ലാ സഹ പ്രഭാരി വെള്ളിയാംകുളം പരമേശ്വരൻ, മധ്യമേഖല സംഘടന സെക്രട്ടറി എൽ പദ്മകുമാർ. ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാർ, സംസ്ഥാന സമിതിയംഗം എൻ.പി ശങ്കരൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam