12:18pm 08 July 2024
NEWS
'നരേന്ദ്രമോദിയെ കൊല്ലണം'; വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
13/12/2022  10:45 AM IST
Veena
'നരേന്ദ്രമോദിയെ കൊല്ലണം'; വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
HIGHLIGHTS

പരാമർശത്തിന് പിന്നാലെ പടേരിയക്കെതിരെ ഇന്നലെ ഉച്ചയോടെ പൊലീസ് കേസ് എടുത്തിരുന്നു. 

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജാ പടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമോ ജില്ലയിലെ വസതിയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരാമർശത്തിന് പിന്നാലെ പടേരിയക്കെതിരെ ഇന്നലെ ഉച്ചയോടെ പൊലീസ് കേസ് എടുത്തിരുന്നു. 

ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ വിവാദ പരാമർശം. മോദി മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കുകയാണ്. ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണമെന്നായിരുന്നു പടേരിയ തനിക്ക് ചുറ്റുമുള്ള അനുയായികളോട് പറഞ്ഞത്.

പ്രധാനമന്ത്രിയെ കൊല്ലണമെന്ന് പറഞ്ഞതിലൂടെ താൻ ഉദ്ദേശിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നായിരുന്നു. അത് സംസാരത്തിനിടെ സംഭവിച്ച നാക്ക് പിഴയാകാം. എന്നാൽ അത് റെക്കോർഡ് ചെയ്ത വ്യക്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു പടേരിയ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL