11:53am 08 July 2024
NEWS
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ
15/08/2023  12:24 PM IST
nila
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ
HIGHLIGHTS

അതേസമയം,  ഖാർഗെ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ. കോൺഗ്രസ് അധ്യക്ഷനായി നിശ്ചയിച്ചിരുന്ന ഇരിപ്പിടം ശൂന്യമായി കിടക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വിശദീകരണവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. ആരോ​​ഗ്യസ്ഥിതി മോശമായതിനാലാണ് ഖാർ​ഗെ ചെങ്കോട്ടയിലെ ചടങ്ങുകളിൽ നിന്നും വിട്ടുനിന്നതെന്നാണ് കോൺഗ്രസ് പുറത്തുവിട്ട വിശദീകരണക്കുറിപ്പിൽ പറയുന്നത്. 

അതേസമയം,  ഖാർഗെ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ ദേശീയ പതാക ഉയർത്തി. കൂടാതെ തന്റെ പ്രസംഗത്തിൽ അദ്ദേഹം സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ വിമർശനങ്ങളും ആക്രമണങ്ങളും കോൺഗ്രസ് പരമ്പരാഗതമായി ഒഴുവാക്കുകയാണ് പതിവ്.  കോൺഗ്രസ് സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്കരിക്കുകയാണെന്നും അതിനാലാണ് അധ്യക്ഷൻ പരിപാടിയിൽ പങ്കെടുക്കാത്തതെന്നുമാണ് ബിജെപിയുടെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL