11:44am 08 July 2024
NEWS
പ്രധാനമന്ത്രിയോട് ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം തേടി കോൺ​ഗ്രസ്

17/12/2022  09:26 PM IST
nila
പ്രധാനമന്ത്രിയോട് ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം തേടി കോൺ​ഗ്രസ്
HIGHLIGHTS

ഇന്ത്യൻ പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തുന്നു എന്നാരോപിച്ചാണ് കോൺ​ഗ്രസ് കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുന്നത്.

ന്യൂഡൽഹി: തവാങ്ങിൽ നടന്ന ഇന്ത്യാ -ചൈന സംഘർഷത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ്. ഇന്ത്യൻ പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തുന്നു എന്നാരോപിച്ചാണ് കോൺ​ഗ്രസ് കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുന്നത്. ചൈന യുദ്ധത്തിന് ഒരുങ്ങുമ്പോൾ കേന്ദ്രം നിശബ്ദത പാലിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശും കേന്ദ്ര സർക്കാരിനെതിരെ രം​ഗത്തെത്തി. ഏഴ് ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. 

ട്വിറ്ററിലൂടെയാണ് ജയറാം രമേശ് ചോദ്യങ്ങൾ ഉയർത്തിയത്. 'ഈ ഏഴ് ചോദ്യങ്ങളിൽ മൻ കി ബാത്ത് നൽകേണ്ടത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കടമയും ധാർമ്മിക ഉത്തരവാദിത്തവുമാണ്. രാഷ്ട്രം അറിയാൻ ആഗ്രഹിക്കുന്നു. ഉത്തരം തരൂ പ്രധാനമന്ത്രി.',എന്ന കുറിപ്പോടെയാണ് ട്വീറ്റ്. 

കോൺഗ്രസ് ഉന്നയിച്ച 7 ചോദ്യങ്ങൾ

- 2020 ജൂൺ 20-ന്, കിഴക്കൻ ലഡാക്കിലെ ഇന്ത്യയുടെ പ്രദേശത്ത് ചൈനയുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞത് എന്തുകൊണ്ടാണ്?

- 2020 മെയ് മാസത്തിന് മുമ്പ് നമ്മൾ പതിവായി പട്രോളിംഗ് നടത്തിയിരുന്ന കിഴക്കൻ ലഡാക്കിലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററിലേക്ക് ഇന്ത്യൻ സൈനികരെ തടയാൻ നിങ്ങൾ ചൈനക്കാരെ അനുവദിച്ചത് എന്തുകൊണ്ട്?

- ഒരു മൗണ്ടൻ സ്‌ട്രൈക്ക് കോർപ്‌സ് സ്ഥാപിക്കുന്നതിന് 2013 ജൂലൈ 17-ന് കാബിനറ്റ് അംഗീകരിച്ച പദ്ധതി എന്തുകൊണ്ടാണ് നിങ്ങൾ ഉപേക്ഷിച്ചത്?

- എന്തുകൊണ്ടാണ് നിങ്ങൾ ചൈനീസ് കമ്പനികളെ PM CARES ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ അനുവദിച്ചത്?

- എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ട് വർഷമായി ചൈനയിൽ നിന്നുള്ള ഇറക്കുമതികൾ റെക്കോർഡ് നിലവാരത്തിലേക്ക് ഉയരാൻ നിങ്ങൾ അനുവദിച്ചത്?

- അതിർത്തിയിലെ സാഹചര്യത്തെക്കുറിച്ചും ചൈനയിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പാർലമെന്റിൽ ഒരു ചർച്ചയും വേണ്ടെന്ന് നിങ്ങൾ എന്തിനാണ് ശഠിക്കുന്നത്?

- നിങ്ങൾ 18 തവണ ചൈനീസ് നേതൃത്വത്തെ കാണുകയും ബാലിയിൽ വെച്ച് ഷി ജിൻപിങ്ങുമായി ഹസ്തദാനം ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ ചൈന തവാങ്ങിലേക്ക് നുഴഞ്ഞുകയറ്റം നടത്തുകയും അതിർത്തിയിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റുകയും ചെയ്തു. എന്തുകൊണ്ടാണ് നിങ്ങൾ രാജ്യത്തെ വിശ്വാസത്തിലെടുക്കാത്തത്?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL