01:40pm 05 July 2024
NEWS
സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ഡ‍ിവൈഎഫ്ഐ നേതാവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

30/06/2024  04:39 PM IST
nila
സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ഡ‍ിവൈഎഫ്ഐ നേതാവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ഡ‍ിവൈഎഫ്ഐ നേതാവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്ന സജേഷിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സിപിഎമ്മിന്റെ കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. 

സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ട്. സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് സജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയുള്ള സിപിഎം നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur