09:32am 08 July 2024
NEWS
പിജി ഡോക്ടറിൻ്റെ ആത്മഹത്യ: പ്രതി ഡോ. റുവൈസിന് ജാമ്യം അനുവദിച്ചു കോടതി
22/12/2023  12:17 PM IST
web desk
പിജി ഡോക്ടറിൻ്റെ ആത്മഹത്യ: പ്രതി ഡോ. റുവൈസിന് ജാമ്യം അനുവദിച്ചു കോടതി
HIGHLIGHTS

 റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത
സംഭവത്തിൽ ഒന്നാം പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം റുവൈസിന് ജാമ്യം അനുവദിച്ചത്. 

മിടുക്കനായ വിദ്യാർഥിയാണ് റുവൈസ്. എം.ബി.ബി.എസിനും പി.ജി എൻട്രസിനും റാങ്ക് നേടിയിട്ടുണ്ട്. റുവൈസിന്റെ മുന്നോട്ടുള്ള പഠനത്തിന് തടസ്സമാകുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി റുവൈസിന് ജാമ്യം അനുവദിച്ചത്.

വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഡിസംബർ 6ന് ഷഹന ആത്മഹത്യ ചെയ്തത്. ഷഹനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസ് തന്നെയാണ് ഇങ്ങോട്ടുവന്നതെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇരുവർക്കും ഇഷ്ടമുള്ളതിനാൽ കുടുംബവും സമ്മതിച്ചു.

എന്നാൽ, 150 പവനും ബി.എം.ഡബ്യൂ കാറും ഉൾപ്പെടെ ഉയർന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയാതിരുന്നതോടെ ഷഹനയുമായുള്ള ബന്ധത്തിൽനിന്ന് ഇയാൾ പിന്മാറി. ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിനാൽ ബാപ്പ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാൾ ഷഹനയോട് പറഞ്ഞതെന്നും ഇതോടെ ഷഹന കടുത്ത മാനസികവിഷമത്തിലായതോടെ ഷഹന അത്മഹ്‌ത്യ ചെയ്തത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam