02:46pm 05 July 2024
NEWS
ഓണത്തിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധന
17/09/2022  10:59 AM IST
Veena
 ഓണത്തിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധന
HIGHLIGHTS

സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിൻറെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. ഓണക്കാലത്തെ തിരക്കിന് പിന്നാലെയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.  സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിൻറെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സംസ്ഥാനത്ത് സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു  റിപ്പോർട്ട് ചെയ്തത്. ഓണാഘോഷമടക്കം തിരക്കുകൾ നിറഞ്ഞ ആഴ്ച്ചകൾക്ക് ശേഷം കേസുകൾ കൂടാൻ തുടങ്ങി. ഈ മാസം പത്താം തിയതി കൊവിഡ് കേസുകൾ 1800 ആയി ഉയർന്നു. 13ന് 2549 കൊവിഡ് കേസുകളും 18 മരണവുമായി ഉയർന്നു. ഇപ്പോഴും കൊവിഡ് കേസുകൾ 1500നും 2500നും ഇടയിൽ തുടരുകയാണ്. വരും ദിവസങ്ങളിലും കേസുകൾ ഉയരാനാണ് സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA