10:37am 01 July 2024
NEWS
24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ; 2,311 ആക്ടീവ് കേസുകളിൽ 2,041 രോഗികളും കേരളത്തിൽ
20/12/2023  11:29 AM IST
web desk
24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ; 2,311 ആക്ടീവ് കേസുകളിൽ 2,041 രോഗികളും കേരളത്തിൽ
HIGHLIGHTS

കോവിഡ് ബാധിച്ച് 3 പേർ സംസ്ഥാനത്ത് മരണം സംഭവിച്ചു

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. രാജ്യത്ത് 2,311 ആക്ടീവ് കേസുകളാണുള്ളത്. ഇതിൽ 2,041 രോഗികളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് ബാധിച്ച് 3 പേർ സംസ്ഥാനത്ത് മരണം സംഭവിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ  കേരളത്തിനു തൊട്ടുപിന്നിലുള്ള സംസ്ഥാനം തമിഴ് നാടാണ്. 13 കേസുകളാണ് ഇവിടെ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 11, 9 കേസുകളാണുള്ളത്. 

കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 3000 കേസുകൾ വരെ എത്തുമെന്നും അതിനുശേഷമേ കുറഞ്ഞു തുടങ്ങൂ‌വെന്നുമാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഈയിടെ 12 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഒഴികെ എല്ലാവരും 65നു മേൽ പ്രായമുള്ളവരാണ്. 

തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസ്സുകാരിയിലാണ് രാജ്യത്ത് ആദ്യമായി ജെഎൻ.1 സ്ഥിരീകരിച്ചത്. നവംബർ അവസാനം വൈറസ് ബാധിച്ച ഇവർ ഡോക്ടറുടെ നിർദേശത്തിൽ വീട്ടിൽ കഴിയുകയായിരുന്നു.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL