06:58am 03 July 2024
NEWS
പ്രസവിക്കാതെ പാൽ തരു‌ന്ന ഒരു വയസുള്ള നന്ദിനി പശു
13/06/2024  05:09 PM IST
nila
പ്രസവിക്കാതെ പാൽ തരു‌ന്ന ഒരു വയസുള്ള നന്ദിനി പശു

പാലക്കാട്: പ്രസവിക്കാതെ പാൽ തരു‌ന്ന ഒരു വയസുള്ള നന്ദിനി പശുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ശുഭയുടെ വീട്ടിലെ നന്ദിനി പശുവാണ് പ്രസവിക്കാതെ പാൽ ചുരത്തുന്നത്. ഏപ്രിൽ 15നാണ് നന്ദിനി ആദ്യമായി പാൽ ചുരത്തിയത്. ഉടൻ തന്നെ വെറ്റിനറി ഡോക്ടറെ വിളിച്ചു. ​ഗുരുതരമായ പ്രശ്നമല്ലെന്നും ചുരത്തുന്ന പാൽ കറക്കണമെന്നുമായിരുന്നു ഡോക്ടറുടെ ഉപ​ദേശം. 

 ആദ്യം ഒരു ഗ്ലാസ്, പിന്നീട് രണ്ട് ഗ്ലാസ്, ഇപ്പോൾ ഒരു ലിറ്ററിലേറെ പാൽ ഒരു നേരം കിട്ടുന്നുണ്ടെന്ന് ശുഭ പറഞ്ഞു. 25 വർഷമായി ശുഭ പശുക്കളെ വളർത്തുന്നു. തൊഴുത്തിലെപ്പോഴും അഞ്ചും ആറും പശുക്കളുണ്ടാകും. പക്ഷെ ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നും ശുഭ പറയുന്നു. സാധാരണ നാല് വർഷമെങ്കിലുമാകും പശു പ്രസവിക്കാൻ. ഈ പശുവാകട്ടെ ഒരു വയസിൽ തന്നെ പ്രസവിക്കാതെ പാൽ ചുരത്തി.

ഹോർമോണിലെ വ്യത്യാസമാണ് പ്രസവിക്കാത്ത പശു പാൽ തരാൻ കാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. അപൂർവ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad