09:47am 01 July 2024
NEWS
അമിതമായി പൊറോട്ട കഴിച്ച് കൊല്ലത്ത് പശുക്കൾ ചത്തു
17/06/2024  09:53 AM IST
satheesh karippadath
അമിതമായി പൊറോട്ട കഴിച്ച് കൊല്ലത്ത് പശുക്കൾ ചത്തു

കൊല്ലം : അമിതമായി പൊറോട്ടയും ചക്കയും കഴിച്ച് കൊല്ലത്തെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയെന്ന വ്യക്തിയുടെ ഫാമിലാണ് പശുക്കൾ കൂട്ടത്തോടെ ചത്തത്. 

പശുക്കൾക്ക് നൽകിയ ഭക്ഷണത്തിൽ അമിതമായ അളവിൽ പൊറോട്ടയും ചക്കയും ഉൾപ്പെട്ടിരുന്നു. പശുക്കൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും  തുടർന്ന് അവശരായി കുഴഞ്ഞ് വീഴുകയും ചെയ്തു.

ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നിന്നും ക്വിക് റെസ്പോൺസ് ടീം എത്തി ചികിത്സ നൽകി എങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള മരണമായതിനാൽ പശുക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു.

ദുരന്ത വിവരം അറിഞ്ഞ് മന്ത്രി ചിഞ്ചുറാണി ഫാം സന്ദർശിച്ചു. കർഷകന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും
പശുക്കളുടെ ഭക്ഷണത്തെ കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam