11:48am 05 July 2024
NEWS
സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീ​ഗിനെ ക്ഷണിച്ചതിന് സിപിഐക്ക് അതൃപ്തി

11/07/2023  11:27 AM IST
nila
സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീ​ഗിനെ ക്ഷണിച്ചതിന് സിപിഐക്ക് അതൃപ്തി
HIGHLIGHTS

പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയെ സെമിനാറിന് ക്ഷണിച്ചതിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ സിപിഐ ചോദ്യം ചെയ്യുന്നു.

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രക്ഷോഭങ്ങളുടെ പേരിൽ ഇടത് മുന്നണിയിൽ തർക്കം. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ പേരിലാണ് സിപിഎം - സിപിഐ തർക്കം. സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീ​ഗിനെ ക്ഷണിച്ചതിനെതിരെയാണ് സിപിഐയിൽ അമർഷം. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയെ സെമിനാറിന് ക്ഷണിച്ചതിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ സിപിഐ നേതാക്കൾ ചോദ്യം ചെയ്യുന്നു.

അതേസമയം, ഈ ആഴ്ച്ച ചേരുന്ന സിപിഐ ദേശീയ നേതൃ യോഗത്തിലാകും ഏകീകൃത സിവിൽ കോഡിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാർട്ടി തീരുമാനിക്കുക. ഏക സിവിൽ കോഡിൽ സിപിഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിലാണ് നിലപാട് എടുക്കുക. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സിപിഎം നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA