12:09pm 08 July 2024
NEWS
കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകേണ്ടതില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
29/12/2023  03:08 PM IST
web desk
കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകേണ്ടതില്ല; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
HIGHLIGHTS

ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിക്കുക.

സംസ്ഥാനത്ത് നിയമസഭയിലേക്ക് പുതിയ ഗതാഗത വകുപ്പ് മന്ത്രിയായി അധികാരമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിക്കുക. സിപിഎമ്മിന്റെ കൈവശമുളള വകുപ്പ് മാറ്റേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

ഇന്ന് വൈകീട്ട് നാലുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്നണി ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലേക്കാണ് രണ്ടുപേരും മന്ത്രിമാരായി അധികാരത്തിൽ എത്തുന്നത്.

ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനിൽ ഒരുക്കിയിരിക്കുന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA