12:55pm 05 July 2024
NEWS
മുസ്ലീം ലീ​ഗുമായി അടുക്കാനുള്ള ശ്രമം ഉപേക്ഷിക്കാതെ സിപിഎം
24/07/2023  10:38 AM IST
nila
മുസ്ലീം ലീ​ഗുമായി അടുക്കാനുള്ള ശ്രമം ഉപേക്ഷിക്കാതെ സിപിഎം
HIGHLIGHTS

മുസ്ലീം കോർഡിനേഷൻ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിനെയും ക്ഷണിച്ചിട്ടുണ്ട്. 

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീ​ഗുമായി അടുക്കാനുള്ള ശ്രമം ഉപേക്ഷിക്കാതെ സിപിഎം. കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിലേക്ക് ലീ​ഗിനെ ക്ഷണിച്ചിരുന്നെങ്കിലും ലീ​ഗ് നേതൃത്വം പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട തുടർസെമിനാറുകളേക്കും ലീ​ഗ് നേതാക്കളെ ക്ഷണിക്കാനാണ് സിപിഎം തീരുമാനം. 

മുസ്ലീം കോർഡിനേഷൻ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിനെയും ക്ഷണിച്ചിട്ടുണ്ട്. സെമിനാർ സംഘടിപ്പിക്കുന്നത് പാർട്ടി അല്ലെന്നും സെമിനാറിലേക്ക് മതസംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ടെന്നും മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയെങ്കിലും സഹകരണത്തിനുള്ള പാത അടഞ്ഞിട്ടില്ലെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്.. 

ക്ഷണിക്കുന്ന കാര്യം അതത് ജില്ലകളിലെ സംഘാടകർ തീരുമാനിക്കുമെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. രാജ്യത്തിന് ആപത്തായിമാറുന്ന ഇത്തരം അത്യാപത്തുകൾക്കെതിരേ വിശാലമായ യോജിപ്പ് വളർന്നുവരണമെന്നാണ് സി.പി.എം. ആഗ്രഹിക്കുന്നത്. അതിൽ ഇനിയും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ളവർ പങ്കാളികളാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മോഹനൻ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA