09:20am 08 July 2024
NEWS
സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീ​ഗിന് ഔദ്യോ​ഗിക ക്ഷണം
08/07/2023  11:31 AM IST
nila
സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീ​ഗിന് ഔദ്യോ​ഗിക ക്ഷണം
HIGHLIGHTS

ഇന്ന് മലപ്പുറത്ത് മുസ്ലീം ലീ​ഗ് നേതാക്കൾ കൂടിയാലോചന നടത്തിയ ശേഷമാകും ലീ​ഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുക

മലപ്പുറം: ഏകീകൃത സിവിൽ കോഡ് വിഷയത്തിലെ സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് മുസ്ലീം ലീ​ഗിന് ഔദ്യോ​ഗിക ക്ഷണം. മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മുസ്ലീം ലീ​ഗിന് സിപിഎമ്മിന്റെ ക്ഷണം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, സെനിമാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ന് മലപ്പുറത്ത് മുസ്ലീം ലീ​ഗ് നേതാക്കൾ കൂടിയാലോചന നടത്തിയ ശേഷമാകും ലീ​ഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുക. സമസ്തയുമായും വിഷയം ചർച്ച ചെയ്‌തെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ കോഡിനെതിരെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗിന്റേത് ശരിയായ നിലാപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA