08:57am 08 July 2024
NEWS
ക്രിക്കറ്റ് എന്നാൽ കശ്മീരികൾക്ക് ഭ്രാന്താണ്, ആരാധന നി​ഗൂഢവും
17/10/2023  03:38 PM IST
nila
ക്രിക്കറ്റ് എന്നാൽ കശ്മീരികൾക്ക് ഭ്രാന്താണ്, ആരാധന നി​ഗൂഢവും
HIGHLIGHTS

ഇന്നും  ക്രിക്കറ്റിൽ ഇവിടെ ഇന്ത്യയേയും പാകിസ്ഥാനെയും സപ്പോർട്ട് ചെയ്യുന്ന ജനങ്ങളുണ്ട് 

ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർക്ക് മാത്രമല്ല, ക്രിക്കറ്റിനെ അത്രമേൽ സ്നേഹിക്കാത്ത ആളുകൾക്ക് പോലും വളരെ ഇഷ്ടമുള്ള കാര്യമാണ്. ക്രിക്കറ്റിൽ എതിരാളിയെ തങ്ങളുടെ രാജ്യം പരാജയപ്പെടുത്തണം എന്ന് രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ‌ ഒരുപോലെ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ ഭാ​ഗമായ കശ്മീരിലെ സ്ഥിതി​ഗതികൾ അങ്ങനെ ആയിരുന്നില്ല. പരമ്പരാഗതമായി, കശ്മീരിലെ ഭൂരിഭാഗം നിവാസികളും എല്ലാ കായിക ഇനങ്ങളിലും പാക്കിസ്ഥാനെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, ഇക്കുറി ക്രിക്കറ്റിൽ പാകിസ്ഥാനിരായ ഇന്ത്യയുടെ വിജയം കശ്മീരിൽ വ്യാപകമായി ആഘോഷിക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇന്നും  ക്രിക്കറ്റിൽ ഇവിടെ ഇന്ത്യയേയും പാകിസ്ഥാനെയും സപ്പോർട്ട് ചെയ്യുന്ന ജനങ്ങളുണ്ട് എന്നതാണ് വാസ്തവം. 

സ്പോർട്സിനോടുള്ള അടങ്ങാത്ത അഭിനിവേശം കശ്മീരികൾക്കിടയിലുണ്ട്. എന്നാൽ, പർവേസ് റസൂൽ, ഉംറാൻ മാലിക് തുടങ്ങിയ ചുരുക്കം ചില താരങ്ങളെ മാത്രമാണ് കശ്മീർ ക്രിക്കറ്റിന് നൽകിയ സംഭാവന. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ സമീർ ഫാറൂഖിനെ (17) പോലെയുള്ള നിരവധി ചെറുപ്പക്കാർ ക്രിക്കറ്റിനോടുള്ള തങ്ങളുടെ അഭിനിവേശം നിലനിർത്താൻ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നു. 

ബുദ്ഗാമിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ സുർസ്യാർ ഗ്രാമവാസിയായ നിന്നുള്ള ഫാറൂഖിന് തന്റെ ​ഗ്രാമത്തിൽ ക്രിക്കറ്റ് പരിശീലനത്തിനുള്ള സാഹചര്യങ്ങളില്ല. ദിവസവും മൂന്നു മണിക്കൂർ യാത്ര ചെയ്ത് ശ്രീന​ഗറിൽ എത്തിയാണ് ഫാറൂഖ് ക്രിക്കറ്റ് പരിശീലനം നടത്തുന്നത്. ഇതിനായി ഫാറൂഖിന് പ്രദിദിനം 250 രൂപയോളം ചിലവാകും. കൂലിപ്പണിക്കാരനായ അവന്റെ പിതാവിന്റെ ദിവസ വരുമാനം വെറും 750 രൂപയാണ്. തന്റെ ദിവസ വരുമാനത്തിന്റെ മൂന്നിലൊന്ന് മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി ഈ പിതാവ് മാറ്റിവെക്കേണ്ടി വരുന്നു. ചെറിയ വീടുകളിൽ നിന്നാണ് നല്ല കളിക്കാർ ഉയർന്നു വരുന്നതെന്നാണ് തന്റെ വിശ്വാസമെന്ന് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ ഫാറൂഖ് പറയുന്നു.

കശ്മീരിലെ യുവതികൾക്കും ക്രിക്കറ്റിനോടുള്ള താത്പര്യത്തിൽ ഒട്ടും കുറവില്ല. ശ്രീന​ഗറിലെ ഇരുപതുകാരിയായ അർമീൻ റിയാസിന്റെ ആ​ഗ്രഹം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കുക എന്നതാണ്. നിലവിൽ പ്രാദേശിക ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് ഈ യുവതി. ക്രിക്കറ്റ് ആരാധന മാത്രമല്ല കശ്മീരികൾക്ക്. അത് ഒരു വ്യവസായം കൂടിയാണ്. പ്രമുഖ ക്രിക്കറ്റ് ബാറ്റ് നിർമ്മാതാക്കൾ കശ്മീരിലാണുള്ളത്. ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ തങ്ങളുടെ വിൽപ്പന മൂന്നിരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വ്യവസായികൾ. കശ്മീരിൽ സമാധാനം തിരികെ വന്നതോടെ അന്താരാഷ്ട്ര മത്സരങ്ങൾക്കും തങ്ങളുടെ മണ്ണ് വേദിയാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ഇന്ത്യ - പാക് ക്രിക്കറ്റ് മത്സരവും ഇന്ത്യൻ അനുകൂലികളും പാക് അനുകൂലികളും ഒരുമിച്ചിരുന്നാണ് പല സ്ഥലങ്ങളിലും കണ്ടത്. പാകിസ്ഥാന്റെ മോശം പ്രകടനത്തിൽ നിരാശരാകുന്ന പാക് ആരാധകരും ഇന്ത്യയുടെ വിജയത്തിൽ ആവേശം കൊള്ളുന്ന ഇന്ത്യൻ ആരാധകരും ഒരുമിച്ചിരിക്കുന്നത് ക്രിക്കറ്റ് മത്സരം നടന്ന സ്റ്റേഡിയം കഴിഞ്ഞാൽ പിന്നെ കശ്മീരിന്റെ പൊതു ഇടങ്ങളിലാകണം.

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS