11:39am 01 July 2024
NEWS
എക്സാലോജികുമായി സി.എസ്.ഐക്ക്
ഒരു ബന്ധവുമില്ല, എല്ലാം കോഴ ഇടപാട് ...

14/04/2024  10:26 AM IST
News Bureau
എന്നാലും എന്റെ മുഖ്യാ ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല
HIGHLIGHTS

പ്രധാനി മുൻ ബിഷപ്പ് റൈറ്റ് റവ. ധര്‍മ്മരാജ് റസ്സാലം തന്നെയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷനായി സഭാസെക്രട്ടറിയുടെ സ്ഥാനത്ത് അവരോധിക്കപ്പെട്ട ടി.ടി. പ്രവീണാണ് രണ്ടാമൻ. ഇവരുടെയെല്ലാം കള്ളക്കച്ചവടത്തിന് ഒത്താശെ ചെയ്യുന്ന ബെനറ്റ് എബ്രഹാമാണ് മറ്റൊരുന്നതൻ

തിരുവനന്തപുരം : ഒരു വിശ്വാസസമൂഹം ഒന്നടങ്കം നടുത്തെരുവിൽ നിൽക്കുകയാണ്. അപ്പോഴും അധികൃതര്‍ പറയുന്നു നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമില്ലെന്ന്. കൺമുന്നിൽ നിരത്തിയ തെളിവുകളൊന്നും അവര്‍ നോക്കുന്നതേയില്ല. സഭയെ കട്ടുമുടിക്കുന്നവര്‍ക്കെതിരെ വിശ്വാസികൾ തെരുവിലിറങ്ങിയതും അവര്‍ കാണുന്നില്ല. ഇവിടെ പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. അവരെ സഭയിൽ നിന്നും വോട്ടര്‍പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നു. ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ. ആകെയുള്ള പ്രതീക്ഷ കോടതികൾ മാത്രമാണ്. ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ല. സി.എസ്.ഐ. സഭയെ കരിവാരിത്തേക്കുന്ന കള്ളക്കച്ചവടക്കാരെ നാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. അതിന് സഹായിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തെ നാം തിരിച്ചും സഹായിക്കും. ഇത് വിശ്വാസികളുടെ പൊതുവികാരമാണ് – സി.എസ്.ഐ. ദക്ഷിണകേരള മഹാഇടവക അംഗവും വിശ്വാസിയുമായ വി.ടി. മോഹനൻ കേരളശബ്ദത്തോട് മനസ്സ് സംസാരിക്കുകയായിരുന്നു.

സി.എസ്.ഐ. സഭയുമായി ബന്ധപ്പെട്ട് അടുത്തിടെയായി കേൾക്കുന്നതൊക്കെയും നെഗറ്റീവ് വാര്‍ത്തകൾ മാത്രമാണല്ലോ ?

          സഭയും വിശ്വാസികളും എല്ലാം പോസിറ്റീവാണ്. അവരെ നയിക്കാനെന്ന പേരിൽ അധികാരസ്ഥാനങ്ങളിൽ കയറി ഇരിക്കുന്നവരാണ് ഇവിടെ നെഗറ്റീവിറ്റി പടര്‍ത്തുന്നത്. അവര്‍ക്കെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. വാസ്തവത്തിൽ അത് പോസിറ്റീവായ ഒരു മുന്നേറ്റമായിട്ടാണ് ഞങ്ങൾ കാണുന്നത്.

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ് ?

          പ്രധാനി മുൻ ബിഷപ്പ് റൈറ്റ് റവ. ധര്‍മ്മരാജ് റസ്സാലം തന്നെയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷനായി സഭാസെക്രട്ടറിയുടെ സ്ഥാനത്ത് അവരോധിക്കപ്പെട്ട ടി.ടി. പ്രവീണാണ് രണ്ടാമൻ. ഇവരുടെയെല്ലാം കള്ളക്കച്ചവടത്തിന് ഒത്താശെ ചെയ്യുന്ന ബെനറ്റ് എബ്രഹാമാണ് മറ്റൊരുന്നതൻ. ഇവരെല്ലാം കൂടി സഭയെ നശിപ്പിക്കുകയാണ്. ഇക്കൂട്ടരുടെ നേതൃത്വത്തിൽ ഇവിടെ അരങ്ങേറുന്നത് അഴിമതിയും അരാജകത്വവും മാത്രമാണ്. ഇതിനെതിരെ സഭാവിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു.

സഭയുമായി ബന്ധപ്പെട്ട കോഴവിവാദം സംബന്ധിച്ച കേസിനെക്കുറിച്ചാണോ പറഞ്ഞുവരുന്നത് ?

          അതുമാത്രമല്ല. ഇവിടെ ആരാധനാസ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം അട്ടിമറിക്കപ്പെടുകയാണ്. സഭയുടെ മറവിൽ അവര്‍ നടത്തുന്ന സാമ്പത്തിക തിരിമറികൾ വേറെ.

വ്യക്തമാക്കാമോ ?

          മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാവിജയനും ഉൾപ്പെടെ സി.എസ്.ഐ. സഭ വിശ്വാസികളുടെ താത്പര്യത്തിന് എതിരെ നിൽക്കുന്നവര്‍ ചെയ്യുന്ന കൃത്യങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന വി.ടി. മോഹനനുമായി കേരളശബ്ദം പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഈ ലക്കം കേരളശബ്ദത്തിൽ. കേരളശബ്ദം വരിക്കാരാകാൻ താത്പര്യമുള്ളവര്‍ 98460 10772 എന്ന നമ്പരിൽ ബന്ധപ്പെടുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW