09:59am 08 July 2024
NEWS
ഡിസിസിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന്
06/09/2023  09:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡിസിസിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന്
HIGHLIGHTS

വൈകിട്ട് നാലിന് ഹൈക്കോടതി ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര രാജേന്ദ്ര മൈതാനത്തിനു സമീപമുള്ള ഗാന്ധി സ്‌ക്വയറിൽ സമാപിക്കും

കൊച്ചി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികം അനുസ്മരിക്കുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഭാരത് ജോഡോ പദയാത്ര നടത്തും. വൈകിട്ട് നാലിന് ഹൈക്കോടതി ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര രാജേന്ദ്ര മൈതാനത്തിനു സമീപമുള്ള ഗാന്ധി സ്‌ക്വയറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഭാരത് ജോടോ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. 

ഡി സി സി ജില്ലാ നേതൃയോഗം മുൻമന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്തു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ വിവാദങ്ങളിലും വിദ്വേഷങ്ങളിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ ഭയന്ന് രാജ്യത്തിൻറെ പേര് പോലും മട്ടൻ ശ്രമിക്കുകയാണെന്നും കെ.ബാബു കുറ്റപ്പെടുത്തി. 

ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ഭാരവാഹികളായ Vവി.പി സജീന്ദ്രൻ, എസ് .അശോകൻ,അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, എം എൽ എ മാരായ അൻവർ സാദത്ത്, മാത്യു കുഴൽ നാടൻ, ഉമ തോമസ്, നേതാക്കന്മാരായ  ജോസഫ് വാഴക്കൻ ,കെ.പി  ധനപാലൻ, ഡൊമനിക് പ്രസൻ്റേഷൻ, പി.ജെ  ജോയി, ജയ്സൺ ജോസഫ്, ടി.എം സക്കീർ ഹുസൈൻ, കെ എം  സലീം, ടോണി ചമ്മിണി, തമ്പി സുബ്രമഹ്ണ്യൻ, ചാൾസ് ഡയസ്  തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam