01:04pm 08 July 2024
NEWS
കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 5,439 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകളുടെ എണ്ണം 65,732 ആയി കുറഞ്ഞു.

30/08/2022  11:14 AM IST
s_palz
കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 5,439 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകളുടെ എണ്ണം 65,732 ആയി കുറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5,439 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളിൽ ചൊവ്വാഴ്ച ഇന്ത്യയിൽ വലിയ കുറവാണ് രേപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 70,000-ൽ താഴെയാവുകയും,ഇപ്പൊൾ നിലവിൽ 65,732 സജീവ കേസുകളാണുള്ളത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.70 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.64 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മൊത്തം 22,031 പേർ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു, ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,38,25,024 ആയി. രോഗമുക്തി നിരക്ക് 98.66 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


 കഴിഞ്ഞ 24 മണിക്കൂറിനിടെ 3,20,418 ടെസ്റ്റുകൾ നടത്തി.ഇതോടെ രാജ്യത്ത് ഇതുവരെ 88.55 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി,

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL