11:45am 08 July 2024
NEWS
കോവിഡിനൊപ്പം പനിയും കൂടുന്നു; 80 ശതമാനം വീടുകളിലും കോവിഡോ പനിയോ ഉള്ളതായി സര്‍വ്വേ റിപ്പോട്ടുകൾ
19/08/2022  10:54 AM IST
Silpa s pal
കോവിഡിനൊപ്പം പനിയും കൂടുന്നു; 80 ശതമാനം വീടുകളിലും കോവിഡോ പനിയോ ഉള്ളതായി സര്‍വ്വേ റിപോർട്ടുകൾ
HIGHLIGHTS

പനി, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളാണ് കൂടുതൽ പേർക്കും ഉള്ളത് 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്ന പാശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ 80 ശതമാനം വീടുകളിലും കോവിഡ് ലക്ഷണങ്ങളോ പനിയോ ഉള്ളതായി സര്‍വ്വേ റിപോർട്ടുകൾ. ലോക്കല്‍ സര്‍ക്കിള്‍സ് ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ 30 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 10-ല്‍ 8 വീടുകളിലും ഒരാള്‍ക്കെങ്കിലും വൈറസ് ബാധയോ പനിയോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

കൂടുതല്‍ പേര്‍ക്കും പനി, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളാണ് ഉള്ളത്. കൊവിഡ് ടെസ്റ്റ് കിറ്റുകളാണ് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ ഒരംഗത്തിന് മാത്രമാണ് കൊവിഡ് ബാധയെങ്കിലും കുട്ടികളിലേക്കും മറ്റും പടരാനുള്ള സാധ്യത കൂടുതലാണ്. 54 ശതമാനം വീടുകളില്‍ പനി ബാധിച്ച രണ്ടോ മൂന്നോ അംഗങ്ങള്‍ രോഗമുക്തരാകുമ്പോള്‍ 23 ശതമാനം വീടുകളില്‍ നാലോ അതിലധികമോ അംഗങ്ങള്‍ രോഗ ബാധിതരാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി കേസുകളാണ് ഈ വര്‍ഷം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 2021 ജൂലൈ-ആഗസ്റ്റ് കാലയളവില്‍ ഡല്‍ഹിയിലെ 41% വീടുകളിലായിരുന്നു കൊവിഡ് ബാധയോ പനിയോ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 917 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 20% ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. കൊവിഡ് കേസുകളെ കൂടാതെ പനിയുമായി എത്തുന്നവരുടെ എണ്ണം കൂടുന്നു. പനിയുമായി വരുന്നവര്‍ക്ക് മൂക്കൊലിപ്പ്, തലവേദന, തൊണ്ടവേദന, തളര്‍ച്ച എന്നീ ലക്ഷണങ്ങളാണ് പൊതുവായുള്ളതെന്ന് ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL