07:29am 03 July 2024
NEWS
കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ്

31/08/2023  09:17 AM IST
nila
കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ്
HIGHLIGHTS

ഇന്ത്യ മുന്നണിയുടെ ഭാഗമാണ് എഎപി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ്. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ കെജ്രിവാളില്ലെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അതിഷി. രാജ്യത്തിന് അനുയോജ്യനായ പ്രധാനമന്ത്രിയാവാൻ കെജ്രിവാളിന് കഴിയുമെന്നായിരുന്നു പ്രിയങ്ക കക്കർ പറഞ്ഞത്. 

‘‘ദേശീയ വക്താവു നടത്തിയതു വ്യക്തിപരമായ അഭിപ്രായമായിരിക്കാം. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ കേജ്‍രിവാളില്ല. ഇന്ത്യ മുന്നണിയുടെ ഭാഗമാണ് എഎപി. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം.’’– അതിഷി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനാൽ അരവിന്ദ് കേജ്‍രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രിയങ്ക കക്കർ ആവശ്യപ്പെട്ടത്. ഡൽഹി മന്ത്രി ഗോപാൽ റായും സമാനമായ അഭിപ്രായം മുൻപ് പങ്കുവച്ചിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേജ്‍രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കാണാൻ എല്ലാ പാർട്ടി അംഗങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL