11:25am 08 July 2024
NEWS
മോദിയേക്കാള്‍ വലിയ നേതാവാണ് ദേവഗൗഡയെന്ന് ജനതാദൾ നേതാവ്

15/12/2022  05:51 PM IST
nila
മോദിയേക്കാള്‍ വലിയ നേതാവാണ് ദേവഗൗഡയെന്ന് ജനതാദൾ നേതാവ്
HIGHLIGHTS

 മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ എംഎല്‍എമാരെ വാങ്ങി

ബെം​ഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ വലിയ നേതാവാണ് ദേവഗൗഡയെന്ന് ജനതാദൾ നേതാവ്. വരുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസ് അധികാരത്തിൽ വരുമെന്നും സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം പറഞ്ഞു. ജനവിധിയിലൂടയല്ല യെദ്യൂരപ്പ മുഖ്യമന്ത്രി ആയതെന്നും, എംഎൽഎമാരെ വാങ്ങുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.   

'കർണാടകയിൽ നരേന്ദ്രമോദിയെക്കാൾ വലിയ നേതാവാണ് ദേവഗൗഡ. ജനങ്ങൾ ഇത് പറയുന്നുണ്ട്. മോദി ഗുജറാത്തിൽ എന്താണോ അത് കർണാടകയിൽ ദേവഗൗഡയാണ്. അദ്ദേഹം മണ്ണിന്റെ മകനാണ്', ഇബ്രാഹിം പറഞ്ഞു. ഇത്തവണ ജനതാദൾ (എസ്) അധികാരത്തിൽ വരും. യെദ്യൂരപ്പയെ ജനങ്ങളാൽ തിരഞ്ഞെടുത്തിട്ടില്ല. മുഖ്യമന്ത്രിയാകാൻ യെദ്യൂരപ്പ എംഎൽഎമാരെ വാങ്ങി'.- സിഎം ഇബ്രാഹിം പറഞ്ഞു

കർണാടകയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇരു നേതാക്കളും പാർലമെന്റിൽ യോഗം ചേർന്ന് ദിവസങ്ങൾക്ക് ശേഷമാണ് ദേവഗൗഡയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജെഡി (എസ്) മേധാവി താരതമ്യം ചെയ്തത്. കർണാടകയിലെ ഹാസൻ ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേവഗൗഡ പ്രധാനമന്ത്രി മോദിക്ക് മുമ്പാകെ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അന്തർസംസ്ഥാന നദികളായ കാവേരി, കൃഷ്ണ, മഹാദായി എന്നിവയുടെ ജലം അനുവദിക്കുക, കുഞ്ചിറ്റിഗയെ മറ്റ് പിന്നാക്ക ജാതികളുടെ (ഒബിസി) കേന്ദ്ര പട്ടികയിൽ വൊക്കലിഗയുടെ ഉപജാതിയായി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. 

224 അംഗ കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2023 മെയ് മാസത്തിലാണ് നടക്കുക. 2018ലെ തിരഞ്ഞെടുപ്പിൽ 104 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാൽ ഒന്നിലധികം കൂറുമാറ്റങ്ങളെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സീറ്റിന്റെ എണ്ണം വർദ്ധിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL