11:55am 01 July 2024
NEWS
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തും സൽമാൻഖാനും.
25/06/2024  12:26 PM IST
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തും  സൽമാൻഖാനും.

തമിഴിൽ തുടർന്ന് നാല് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി ബോളിവുഡിലും അരങ്ങേറി 'ജവാൻ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ സംവിധയകനാണ് അറ്റ്‌ലി. ഷാരുഖാൻ, നയൻതാര ജോഡിയായി അഭിനയിച്ച  'ജവാനെ' തുടർന്ന് അറ്റ്‌ലി തെലുങ്ക് നടൻ അല്ലു അർജുനെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം ഒരുക്കാനിരുന്നത്. എന്നാൽ ഇപ്പോൾ ഈ ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഇതിന് കാരണം ചിത്രത്തിന്റെ നിർമ്മാതാക്കളുടെ അടുക്കൽ  അറ്റ്‌ലി ആവശ്യപ്പെട്ട അധിക ശമ്പളമാണത്രെ! ഇതിനെ തുടർന്ന് ബോളിവുഡിലെ മറ്റൊരു സൂപ്പർ ഹീറോയായ സൽമാൻഖാനെ നായകനാക്കി തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ് അറ്റ്‌ലി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 
   സൽമാൻഖാൻ ഇപ്പോൾ എ.ആർ.മുരുകസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദർ' എന്ന ചിത്രത്തിൽ   അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം അറ്റ്‌ലിയുടെ ചിത്രത്തിൽ സൽമാൻഖാൻ അഭിനയിക്കും എന്നാണ് പറയപ്പെടുന്നത്. അതുപോലെ ഈ ചിത്രത്തിൽ മറ്റൊരു നായകനായി രജനികാന്തിനെ അഭിനയിപ്പിക്കാനും അറ്റ്‌ലി പ്ലാൻ ചെയ്തിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. രണ്ടു .പേർക്കും സമ അളവിൽ പ്രാധാന്യം ഉള്ള ഒരു തിരക്കഥയാണത്രെ അറ്റ്‌ലി ഒരുക്കിയിരിക്കുന്നത്  ഇത് സംബന്ധമായി അറ്റ്‌ലി രണ്ടു താരങ്ങളുമായും ഇപ്പൾ ചർച്ചകൾ നടത്തിവരികയാണ് എന്നാണ് പറയപ്പെടുന്നത്. അങ്ങിനെ രജനികാന്ത് ഈ സിനിമയിൽ സൽമാൻഖാനൊപ്പം അഭിനയിക്കുകയാണെങ്കിൽ  ഈ സിനിമ ഇന്ത്യയിലെ തന്നെ ഒരു വമ്പൻ ചിത്രമായിരിക്കും. ചിത്രത്തിന്റെ അടുത്ത വാർത്തകൾക്കായി നമ്മൾക്ക് കാത്തിരിക്കാം!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA