10:36am 01 July 2024
NEWS
ഹെല്‍ത്ത് പ്രിവിലേജ്കാര്‍ഡിന്റെ വിതരണോദ്ഘാടനം നടന്നു
28/06/2024  06:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹെല്‍ത്ത് പ്രിവിലേജ്കാര്‍ഡിന്റെ വിതരണോദ്ഘാടനം നടന്നു
HIGHLIGHTS
കൊച്ചി: എറണാകുളം പ്രസ് ക്ലബ് വിവിധ ആശുപത്രികളുമായി ചേര്‍ന്ന് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം ഐ.എം.എ പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് നിര്‍വഹിച്ചു. ആസ്റ്റര്‍ മെഡ് സിറ്റി, രാജഗിരി ആശുപത്രി, ലേക് ഷോര്‍ ആശുപത്രി, കിന്‍ഡര്‍ ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് പ്രസ് ക്ലബ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡ് സിറ്റി ഹെഡ് ഓപറേഷന്‍സ് ധന്യ ശ്യാമളന്‍, ലേക് ഷോര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജയേഷ് വി. നായര്‍, രാജഗിരി ഹോസ്പിറ്റല്‍ കോര്‍പറേറ്റ് ആന്‍ഡ് ഇന്‍ഷുറന്‍സ് മാനേജര്‍ ഡോ. നാഗേഷ് പി. മല്ലയ്യ, കിന്‍ഡര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സതീഷ് കുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam