07:17am 03 July 2024
NEWS
സ്വര്‍ണ്ണക്കടത്തില്‍ മുസ്ലിംലീഗിനെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുത്

-ഡോ. ബാവഹാജി (മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍)

14/09/2020  12:18 PM IST
KERALASABDAM
സ്വര്‍ണ്ണക്കടത്തില്‍ മുസ്ലിംലീഗിനെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുത്  -ഡോ. ബാവഹാജി (മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍)
HIGHLIGHTS

സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് തുടക്കത്തിലേ ആവശ്യപ്പെട്ടതാണ്. എന്നാല്‍ സി.പി.എമ്മും, ബി.ജെ.പിയും തമ്മില്‍ ഇക്കാര്യത്തില്‍ പല രഹസ്യ ധാരണകളുമുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ഏതായാലും അന്വേഷണം നടക്കുന്നുണ്ടല്ലോ. പല വിവരങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. കാത്തിരുന്ന് കാണാം. എന്നിട്ടത് ചര്‍ച്ച ചെയ്യാം.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കൊണ്ട് മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി രംഗത്ത് വന്നതിനെ ത്തുടര്‍ന്ന് കെ.എം ഷാജിയ്ക്കെതിരെ മുഖ്യമന്ത്രി പ്രസ്താവന ഇറക്കി.  ഇതിന്‍റെ അലയൊലികള്‍ നില നില്‍ക്കുന്നതിനിടയിലാണ് മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും, മലബാര്‍ ഡെന്‍റല്‍കോളേജ് ചെയര്‍മാനുമായ ഡോ.സി.പി.എ ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവനനല്‍കുന്നതും, തന്‍റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡന്‍റല്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വിട്ട് നല്‍കാന്‍ അദ്ദേഹം സന്നദ്ധമായതും. കെ.എം ഷാജി ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ക്ക് ബാവഹാജിയുടെ നിലപാട് ഇരുട്ടടിയായി. രാഷ്ട്രീയം മറന്ന് കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സമയത്ത് ഇത്തരം വിവാദങ്ങള്‍ അപലപനീയമാണെന്നും, നന്മയാണ് താന്‍ ചെയ്തതെന്നും അതിനെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ബാവഹാജി തുടര്‍ന്ന് ആവശ്യപ്പെടുകയുമുണ്ടായി. മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും, വ്യവസായ പ്രമുഖനുമായ ശ്രീ. ബാവഹാജിയുമായി 'കേരളശബ്ദം'നടത്തിയ പ്രത്യേക അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.


? അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെപ്രിയങ്കാഗാന്ധി സ്വാഗതം ചെയ്തതില്‍ മുസ്ലീംലീഗ് അയഞ്ഞ നിലപാടാണ് കൈകൊണ്ടതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടല്ലോ.പ്രതികരണം.?


പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനഅസ്ഥാനത്താണ്. ആ അഭിപ്രായത്തോടുള്ള വിയോജിപ്പ് ഞങ്ങള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ബാബ്റി മസ്ജിദ് വിഷയത്തില്‍ എല്ലാ കാലത്തും കോടതി വിധി അംഗീകരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. കോടതി വിധിയോടെ ആ അധ്യായം അവസാനിച്ചിരിക്കുകയാണ്. ഇതേ വിഷയം വീണ്ടും ഉയര്‍ത്തി വിവാദമുണ്ടാക്കുന്നതിനോട് പാര്‍ട്ടിയ്ക്ക് ഒരു താത്പര്യവുമില്ല. 


ചോ. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, ദ്വിഗ്വിജയ് സിങ് പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചിട്ടുണ്ടല്ലോ..? ഇവരുടെ നിലപാടിനെതിരെ ഇ.കെ സുന്നീ വിഭാഗം ഉള്‍പ്പടെയുള്ള പൊതു മുസ്ലിംസമൂഹം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.?


 ഉ. അതെല്ലാം കേവലം ഒറ്റപ്പെട്ട നിലപാടുകളായിട്ട് മാത്രമേ കാണാനാകൂ. പ്രിയങ്കാഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അത്തരത്തിലുള്ള പ്രസ്താവനപിന്നീട് ആവര്‍ത്തിച്ചിട്ടില്ല. വിഷയത്തില്‍ ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ ചേരിതിരിവാണ് ചിലര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ മുസ്ലിംലീഗിന് പ്രാപ്തമായ തിരിച്ചറിവും നിലപാടുമുണ്ട്. മതേതര പാതയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന മത-സാമൂഹിക-സാംസ്കാരിക സംഘടനകളുമായി ഈ വിഷയത്തില്‍ ഞങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ വൈകാരികമായും, പ്രകോപിതരായും പലരും മുന്നോട്ട് വന്നു. അന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാടിന്‍റെ നന്‍മ രാജ്യം കണ്ടതുമാണ്. ആ നിലപാടില്‍ തന്നെയാണ് പാര്‍ട്ടി ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്. പാര്‍ട്ടിയുടെ നിലപാട് വൈകാരികത അടിസ്ഥാനപ്പെടുത്തിയല്ല. ഇപ്പോള്‍ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നത് രാജ്യത്തിന് നല്ലതുമല്ല.


? കോണ്‍ഗ്രസ്സ് മൃദു ഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതായി സോണിയാഗാന്ധി മുമ്പാകെ മുസ്ലിംലീഗ് നേതാക്കള്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. അതിനൊന്നും ഗുണഫലമുണ്ടായില്ല എന്നല്ലേ ഇതോക്കെ സൂചിപ്പിക്കുന്നത്..?

 

16-30 സെപ്തംബര്‍  2020 ലക്കത്തില്‍

Photo Courtesy - keralasabdam

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW