08:04am 03 July 2024
NEWS
കാലിന് പരിക്കേറ്റ് ചികിത്സതേടിയ ഒമ്പതു വയസ്സുകാരൻ്റെ സ്വകാര്യ ഭാഗത്ത് ശസ്ത്രക്രിയ നടത്തി

29/06/2024  07:01 PM IST
nila
കാലിന് പരിക്കേറ്റ് ചികിത്സതേടിയ ഒമ്പതു വയസ്സുകാരൻ്റെ സ്വകാര്യ ഭാഗത്ത് ശസ്ത്രക്രിയ നടത്തി

കാലിന് പരിക്കേറ്റ് ചികിത്സതേടിയ ഒമ്പതു വയസ്സുകാരൻ്റെ സ്വകാര്യ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് സംഭവം. ഈ മാസം 15ന് കാലിന് പരിക്കേറ്റാണ് ഒമ്പതു വയസുകാരനെ  ഷഹാപൂർ ഉപ-ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, കുട്ടിയുടെ കാലിന് ശസ്ത്രക്രിയ നടത്തുന്നതിന് പകരം സ്വകാര്യ ഭാ​ഗത്ത് ശസ്ത്രക്രിയ നടത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി. 


തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ പരിക്കേറ്റ കാലിൽ ശസ്ത്രക്രിയ നടത്തിയതായും മാതാപിതാക്കൾ പറഞ്ഞു. അതേസമയം, കാലിന് പരിക്കേറ്റതിന് പുറമേ, കുട്ടിക്ക് ഫിമോസിസിന്റെ (ഇറുകിയ അഗ്രചർമ്മം) പ്രശ്‌നവും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL