10:45am 01 July 2024
NEWS
എന്തായാലും ഡോക്‌സിസൈക്ലിന്‍ കഴിക്കണം ; വീണ ജോർജ്
20/05/2024  07:49 PM IST
Sreelakshmi NT
 എന്തായാലും ഡോക്‌സിസൈക്ലിന്‍ കഴിക്കണം ; വീണ ജോർജ്

ഈ മഴയത്ത് ചെളിവെള്ളത്തിലും മറ്റും ഇറങ്ങേണ്ടി വരുന്നവരാണോ നിങ്ങൾ എന്നാൽ എന്തായാലും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് നിർദേശിച്ച്  ആരോഗ്യമന്ത്രി വീണ ജോർജ്. മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും പകരുന്ന സാഹചര്യം കണക്കിലെടുത്താണ് സംസഥാനമൊന്നാകെ ഈ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മഴവെള്ളം കെട്ടികിടക്കാനും, വെള്ളത്തിൽ കളിക്കുകയോ  കുളിക്കുകയോ ചെയ്യരുതന്നും ,കൊതുകു കടി ഏൽക്കാതിരിക്കാനുമുള്ള മുൻകരുതലുകൾ എടുക്കണമെന്നും പറയുന്നു. കൂടാതെ ആശുപത്രികൾ മരുന്നുകൾക്കും ,ദുരിതാശ്വാസ ക്യാമ്പുകൾക്കും, ഫീവർ ക്ലീനിക്കുകൾക്കുമായി സജ്ജമാക്കണമെന്നും നിർദേശിക്കുന്നു. പനിയോ മറ്റ് രോഗലക്ഷണങ്ങളും ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലും പോകണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH