10:55am 08 July 2024
NEWS
സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നു

16/01/2023  08:38 AM IST
nila
സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നു
HIGHLIGHTS

കേരള വാട്ടർ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാന ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സ്വകാര്യ കമ്പനികൾ ജലവിതരണം ഏറ്റെടുക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നു. കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയുമാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്. കേ​ര​ള​ അ​ർ​ബ​ൻ​ വാ​ട്ട​ർ​ സ​പ്ളൈ​ ഇം​പ്രൂ​വ്‌​മെ​ന്റ് പ്രോ​ജ​ക്ട് എ​ന്ന​ പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് എ​.ഡി​.ബി​ വാ​യ്പ​ ന​ൽ​കും​. കേരള വാട്ടർ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാന ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സ്വകാര്യ കമ്പനികൾ ജലവിതരണം ഏറ്റെടുക്കുന്നത്. 

പത്തു വർഷത്തേക്കാണ് സ്വകാര്യ കമ്പനിയെ ജലവിതരണത്തിന്റെ ചുമതല ഏൽപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാ‌ട്ടർ അതോറിറ്റിയുടെ നഷ്ടം നികത്താനാണ് നടപടിയെന്നും വിശദീകരിക്കുന്നു. എന്നാൽ, കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക് കൈമാറുന്നതോടെ വെള്ളക്കരം ക്രമാതീതമായി വർധിക്കാനാണ് സാധ്യത.

എ​.ഡി​.ബി​യു​ടെ​ പ്ര​തി​നി​ധി​ക​ളും​ വാ​ട്ട​ർ​ അ​തോ​റി​ട്ടി​ ടെ​ക്നി​ക്ക​ൽ​ മെ​മ്പ​ർ​,​ സെ​ൻ​ട്ര​ൽ​ സോ​ൺ​ ചീ​ഫ് എ​ൻ​ജി​നീ​യ​ർ​,​ മ​റ്റ് മു​തി​ർ​ന്ന​ എ​ൻ​ജി​നി​യ​ർ​മാ​ർ​ തു​ട​ങ്ങി​യ​വ​ർ​ അ​ടു​ത്തി​ടെ​ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം​ ചേ​ർ​ന്ന് പ​ദ്ധ​തി​ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തിയിരുന്നു​. 1​0​4​5​ കോ​ടി​ രൂപ ചിലവു കണക്കാക്കുന്ന പ​ദ്ധ​തി​ത്തു​ക​യു​ടെ​ 7​0​ ശ​ത​മാ​നം​ ഏ​ഷ്യ​ൻ​ ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്കും​ 3​0​ ശ​ത​മാ​നം​ സം​സ്ഥാ​ന​ സ​ർ​ക്കാ​രും​ വ​ഹി​ക്കും​. ക​ൺ​സ​ൾ​ട്ട​ൻ​സി​ ക​രാ​റി​നാ​യി​ ഇ​ന്ത്യ​യി​ലെ​യും​ വി​ദേ​ശ​ത്തെ​യും​ എ​ട്ട് ക​മ്പ​നി​ക​ളെ​ ഉ​ൾ​പ്പെ​ടു​ത്തി​ ഷോ​ർ​ട്ട് ലി​സ്റ്റും​ ത​യ്യാ​റാ​ക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്​.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA