09:04am 08 July 2024
NEWS
ഡ്രൈവർലെസ്സ് വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി; 6 പുതിയ മിനി ബസുകൾ നിരത്തിലറങ്ങി
26/12/2022  01:07 PM IST
shilpa.s.k
ഡ്രൈവർലെസ്സ് വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി; 6 പുതിയ മിനി ബസുകൾ നിരത്തിലറങ്ങി
HIGHLIGHTS

മൊത്തം 17 ഡ്രൈവറില്ലാ വാഹനങ്ങളും ടാക്സികളും യാസ്, സാദിയാത് ദ്വീപുകളിലായി സർവീസ് നടത്തും. 

 

അബുദാബി: ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. ഇതോടെ ഗതാഗതം കൂടുതൽ സ്മാർട്ടാക്കുകയാണ്. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന യാസ് ഐലൻഡിലാണ് ആദ്യഘട്ടത്തിൽ സ്മാർട്ട് വാഹനങ്ങൾ വ്യാപകമാക്കുന്നത്.

മറ്റ് ഇടങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്രൈവറില്ലാ വാഹനങ്ങളുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയതും ഇവിടെ ആയിരുന്നു. കൂടാതെ സൗജന്യ സേവനം നടത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് കൂടുതൽ സ്മാർട്ട് വാഹനം സേവനത്തിനു ഇറക്കിയത്. മൊത്തം 17 ഡ്രൈവറില്ലാ വാഹനങ്ങളും ടാക്സികളും യാസ്, സാദിയാത് ദ്വീപുകളിലായി സർവീസ് നടത്തും. 

മംഷ സാദിയാത്, അൽ മനാറത്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, ദ് സെന്റ് റെഗിസ് ഹോട്ടൽ, സാദിയാത്ത് ബീച്ച്, തിയഡോർ മൊണോഡ് ഫ്രഞ്ച് ഇന്റർനാഷനൽ ഹൈസ്കൂൾ, ജൂമൈറ, സാദിയാത് ബീച്ച് റെസിഡൻസ്, ലൂവ്റ് മ്യൂസിയം അബുദാബി എന്നീ റൂട്ടുകളിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സേവനം ലഭിക്കുക. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF