11:48am 05 July 2024
NEWS
ദുക്റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെൻറ് തോമസിൽ
02/07/2024  04:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദുക്റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെൻറ് തോമസിൽ

എറണാകുളം  :  കാക്കനാട് ക്രിസ്തുശിഷ്യനും ഭാരതത്തിൻറെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻറെ ഓർമതിരുനാളും സീറോമലബാർസഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ആഘോഷിക്കുന്നു. തിരുനാൾ ദിനമായ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസകുർബാനയ്ക്കു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് കാർമികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും മേജർ സുപ്പീരിയേഴ്സും സെമിനാരി റെക്ടർമാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമർപ്പിതരും അൽമായരും പങ്കുചേരും. വി. കുർബാനയ്ക്കുശേഷം സെൻറ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സീറോമലബാർസഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ  നേതൃത്വത്തിൽ പുറത്തിറക്കുന്ന Apostolate of St Thomas in India എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിക്കും. ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിക്കുന്നതാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam