12:30pm 26 June 2024
NEWS
ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദ​ഗതിയിലായി; ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് ​ഗവേഷകർ

16/06/2024  06:32 PM IST
nila
ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദ​ഗതിയിലായി; ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് ​ഗവേഷകർ

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദ​ഗതിയിലായെന്ന് പഠന റിപ്പോർട്ട്. യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസർ  ജോൺ വിഡേലിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാ​ഗം ഭ്രമണം ചെയ്യുന്നതിന്റെ വേ​ഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നുമാണ് നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അകക്കാമ്പിന്റെ ചലനം മന്ദ​ഗതിയിലായതോടെ  ദിവസത്തിന്റെ ദൈർഘ്യം വർധിച്ചേക്കാമെന്നും ​ഗവേഷകർ പറയുന്നു.

ഗുരുത്വാകർഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ ചുളിവുകളുടെയും ഫലമായാണ് അകക്കാമ്പിന്റെ ഭ്രമണം മന്ദ​ഗതിയിലായതെന്നാണ് ​ഗവേഷകർ പറയുന്നത്. ഭ്രമണം മന്ദ​ഗതിയിലായത് കാരണമുണ്ടാകുന്ന പരിണിത ഫലങ്ങൾ എന്താകുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ​ഗവേഷകർ വ്യക്തമാക്കി. 

വിവിധ വൽക്കങ്ങളായാണ് ഭൂമിയുടെ ഘടന. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്. മൂന്നു മുതൽ 44 മൈൽ (4.8 മുതൽ 70.8 കിലോമീറ്റർ വരെ) വരെയാണ് ഭൂവൽക്കം. ഈ ഭാ​ഗത്തിന് താഴെ 1,800 മൈൽ (2,896.8 കിലോമീറ്റർ) വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ആവരണമുണ്ട്. ഭാ​ഗത്ത് ദ്രവ ഇരുമ്പും നിക്കലും ഉൾപ്പെട്ടതാണ്. ഈ ഭാ​ഗത്തെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. അകക്കാമ്പ് 760 മൈൽ (1,223 കിലോമീറ്റർ) കനമുള്ള പാളിയാണ്. ചന്ദ്രൻ്റെ അത്രയും വലിപ്പമുള്ള ഈ ഭാ​ഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്. ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD