08:10am 08 July 2024
NEWS
ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം
10/07/2023  08:37 AM IST
nila
ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം
HIGHLIGHTS

ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പത്ത് കിലോമീറ്റർ ആഴത്തിലെന്നാണ് റിപ്പോർട്ട്. പുലർച്ചെ 5.38 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ഞായറാഴ്ച രാത്രി ആൻഡമാൻ നികോബാർ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം 70 കിലോമീറ്റർ ആഴത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL