10:41am 08 July 2024
NEWS
1,500 വർഷത്തെ ഒളിവുജീവിതം കഴിഞ്ഞു; ഭൂമിയുടെ അർദ്ധ ചന്ദ്രനെ കണ്ടെത്തി

03/07/2024  10:53 AM IST
nila
 1,500 വർഷത്തെ ഒളിവുജീവിതം കഴിഞ്ഞു; ഭൂമിയുടെ അർദ്ധ ചന്ദ്രനെ കണ്ടെത്തി

ഭൂമിക്കൊപ്പം സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ​ഗവേഷകർ. ഭൂമിയുടെ അതേ ഭ്രമണപഥത്തിൽ ഭൂമി ഭ്രമണം ചെയ്യുന്ന അതേ വേ​ഗതയിലാണ് ഏകദേശം 50 അടി (15 മീറ്റർ) വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. അതിനാൽ തന്നെ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും കുറവാണെന്നും ​ഗവേഷകർ പറയുന്നു. ഭൂമിയുടെ  ഗുരുത്വാകർഷണ ബലവും ഈ ഛിന്ന​ഗ്രഹത്തിന്റെ സഞ്ചാരത്തെ സ്വാധീനിക്കുന്നുണ്ട്.

 2023 FW13 എന്നാണ് ഈ ഛിന്ന​ഗ്രത്തിന്റെ പേര്. ൃ ‘അർദ്ധ ചന്ദ്രൻ’ അല്ലെങ്കിൽ ‘അർദ്ധ-ഉപഗ്രഹം’ (quasi-satellite) എന്നാണ് ​ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം ഒൻപത് ദശലക്ഷം മൈൽ (14 ദശലക്ഷം കിലോമീറ്റർ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹവായിയൻ ദ്വീപായ മൗയിയിലെ നിർജീവമായ അ​ഗ്നിപർവതമായ ഹലേകാലയുടെ മുകളിലായി സ്ഥാപിച്ച Pan-STARRS സർവേ ദൂര​ദർശിനി ഉപയോ​ഗിച്ചാണ് ശാസ്ത്രജ്ഞർ ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. 

1,500 വർഷത്തോളമായി ഈ ഛിന്ന​ഗ്രഹം ഭൂമിക്കടുത്ത് സ്ഥിതി ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ബിസി 100 മുതൽ ഇത് ഭൂമിയോട് ചേർന്ന് ഭ്രമണം ചെയ്യുന്നുണ്ടായിരുന്നു. ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിലെ മൈനർ പ്ലാനറ്റ് സെൻ്റർ ഈ ഛിന്നഗ്രഹത്തെ ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD