11:32am 08 July 2024
NEWS
ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി അഴിമതി പണം ഉപയോഗിച്ചെന്ന് ഇഡി

02/02/2023  05:56 PM IST
nila
ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി അഴിമതി പണം ഉപയോഗിച്ചെന്ന് ഇഡി
HIGHLIGHTS

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ സര്‍വേ ടീമുകളുടെ ഭാഗമായ പ്രവര്‍ത്തിച്ചവര്‍ക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നല്‍കിയതായാണ് ഇഡി പറയുന്നത്. 

ന്യൂഡൽഹി:  ഡൽഹി മദ്യനയ അഴിമതിയിൽ നിന്ന് ലഭിച്ച പണം ആം ആദ്മി പാർട്ടി ​ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ സർവേ ടീമുകളുടെ ഭാഗമായ പ്രവർത്തിച്ചവർക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നൽകിയതായാണ് ഇഡി പറയുന്നത്. 

എഎപിയുടെ വിജയൻ നായർ, വ്യവസായികളായ ശരത് റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോയിൻപള്ളി, അമിത് അറോറ എന്നിവരാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇഡി കോടതിയെ അറിയിച്ചു

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL