12:33pm 08 July 2024
NEWS
ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

20/08/2023  06:32 AM IST
സണ്ണി ലൂക്കോസ് ചെറുകര
ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
HIGHLIGHTS

 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. 

തിരുവനന്തപുരം: ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA