01:34pm 05 July 2024
NEWS
പറമ്പിൽ തേങ്ങ പെറുക്കാനെത്തിയ വയോധികൻ ബോംബ് പൊട്ടി മരിച്ചു
18/06/2024  04:33 PM IST
nila
പറമ്പിൽ തേങ്ങ പെറുക്കാനെത്തിയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

തലശ്ശേരി: പറമ്പിൽ തേങ്ങ പെറുക്കാനെത്തിയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങപെറുക്കാനെത്തിയ വേലായുധൻ ബോംബാണെന്ന് മനസ്സിലാക്കാതെ അതെടുത്ത് നിലത്തടിച്ച് നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. 

സ്ഫോടനത്തിൽ വേലായുധന്റെ കൈകൾ അറ്റുപോയി. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചിരുന്നു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. കൂടുതൽ ബോംബുകൾ ഉണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur