12:28pm 26 June 2024
NEWS
ശോഭ സുരേന്ദ്രനെതിരെ ഇ പി ജയരാജൻ അപകീർത്തി കേസ് നൽകി
15/06/2024  08:33 PM IST
സണ്ണി ലൂക്കോസ് ചെറുകര
ശോഭ സുരേന്ദ്രനെതിരെ ഇ പി ജയരാജൻ അപകീർത്തി കേസ് നൽകി

ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. ബി ജെ പിയിലേക്ക് പോകാൻ ജയരാജൻ, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രൻറെ ആരോപണത്തിനെതിരെയാണ് പരാതി.

വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇ പി പരാതിയിൽ പറയുന്നു. നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല. ഗൂഢാലോചന നടത്തിയതിന് ശോഭ സുരേന്ദ്രൻ, കെ. സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ പി, ഡി ജി പിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴമ്പില്ലെന്ന് പൊലീസ് മറുപടി നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA