10:03am 08 July 2024
NEWS
ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരെ കേസെടുത്ത് പൊലീസ്
20/10/2022  09:44 PM IST
nila
ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരെ കേസെടുത്ത് പൊലീസ്
HIGHLIGHTS

കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. 

കൊച്ചി: ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെതിരെ പൊലീസ് കേസെടുത്തു. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസ് ആരോ​ഗ്യമന്ത്രിക്കെതിരെ കേസെടുത്തത്.

തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നും ആരോപിച്ചാണ് ക്രൈം നന്ദകുമാർ പൊലീസിൽ പരാതി നൽകിയത്.പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എസിജെഎം  കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോർജ് അടക്കം എട്ട് പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോർജിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസിൽ  നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിൻറെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA