09:18am 08 July 2024
NEWS
മണിപ്പൂരിൽ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞ് അക്രമികളെ മോചിപ്പിച്ചു
25/06/2023  10:51 AM IST
nila
മണിപ്പൂരിൽ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞ് അക്രമികളെ മോചിപ്പിച്ചു
HIGHLIGHTS

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്‌പിയർ കോർപ്‌സ് ഓപ്പറേഷൻ ആരംഭിച്ചത്. 

ഇംഫാൽ: മണിപ്പൂരിൽ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞ് അക്രമികളെ മോചിപ്പിച്ചു. മണിപ്പൂരിലെ ഇത്തം ഗ്രാമത്തിലാണ് സംഭവം.  കെവൈകെഎൽ (കംഗ്ലേയ് യവോൾ കണ്ണ ലുപ്) വിമത ഗ്രൂപ്പിലെ 12 കേഡർമാരെയാണ് സ്ത്രീകളുടെയും ഒരു പ്രാദേശിക നേതാവിന്റെയും നേതൃത്വത്തിലുള്ള ആൾക്കൂട്ടം ഇന്ത്യൻ ആർമിയുടെ സ്‌പിയർ കോർപ്‌സിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത്. 

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്‌പിയർ കോർപ്‌സ് ഓപ്പറേഷൻ ആരംഭിച്ചത്. ഏകദേശം 1200-1500 ആളുകൾ സൈനികരെ വളയുകയായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇത്ര വലിയ ജനക്കൂട്ടത്തിന് നേരേ ആയുധ ശേഷി ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളും നാശനഷ്ടങ്ങളും കണക്കിലെടുത്താണ് പിടികൂടിയ 12 കേഡർമാരെയും പ്രാദേശിക നേതാവിന് കൈമാറാൻ തീരുമാനിച്ചതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. 

Tags    
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL