11:42am 05 July 2024
NEWS
പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു
22/11/2023  08:19 AM IST
Sunny Lukose Cherukara
പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു

പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

1938 ഏപ്രില്‍ നാലിന്‌ കോഴിക്കോടാണ്‌ വത്സല ജനിച്ചത്‌. കാനങ്ങോട്ട്‌ ചന്തു-പത്മാവതി ദമ്ബതികളുടെ മകളാണ്‌. ഭര്‍ത്താവ്‌: എം. അപ്പുക്കുട്ടി. രണ്ടു മക്കളുണ്ട്‌. 2021-ലെ എഴുത്തച്‌ഛന്‍ പുരസ്‌കാരം, സി.എച്ച്‌. അവാര്‍ഡ്‌, പത്മപ്രഭാ പുരസ്‌കാരം, മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനള്‍ പരിഗണിച്ച്‌ 2010-ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിയാണ്‌ വത്സലയെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌. കുങ്കുമം അവാര്‍ഡ്‌ ലഭിച്ച 'നെല്ല്‌' പിന്നീട്‌ രാമു കാര്യാട്ട്‌ ഇതേപേരില്‍ സിനിമയാക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷ, ഗവ. ട്രയിനിങ്‌ സ്‌കൂള്‍ പ്രധാനാധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS