11:30am 08 July 2024
NEWS
നവകേരള ബസ്സിന് കടന്നുപോകാൻ പെരുന്നാൾ കച്ചവടം നിർത്തിവേക്കണം; പോലീസ് നിർദേശം
07/12/2023  11:37 AM IST
web desk
നവകേരള ബസ്സിന് കടന്നുപോകാൻ പെരുന്നാൾ കച്ചവടം നിർത്തിവേക്കണം; പോലീസ് നിർദേശം
HIGHLIGHTS

തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വഴിയോര കച്ചവടങ്ങൾ യാത്രാതടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി

മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന നവകേരള ബസ്സ് കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നു പൊലീസിന്റെ നിർദേശം. 
ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്നു ക്‌നാനായ പള്ളിയിലെ തിരുനാൾ 10നാണു. 

ഇതേത്തുടർന്ന് അന്ന് ഉച്ചകഴിഞ്ഞു തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വഴിയോര കച്ചവടങ്ങൾ യാത്രാതടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

എല്ലാ വർഷവും തിരുനാൾ ദിവസങ്ങളിൽ റോഡരികിൽ വ്യാപാരമുണ്ട്. എന്നാൽ, പ്രധാന പെരുന്നാളിനു കച്ചവടം നടന്നില്ലെങ്കിൽ കട പൂട്ടിപ്പോകുന്ന സഹചര്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്. 

അതേസമയം നവകേരള സദസ്സ് ഇന്ന് എറണാകുളത്ത് തുടക്കമാവുകയാണ്. തൃശൂരിലെ സദസുകൾക്ക് ശേഷം ഇന്നലെ രാത്രിയാണ് നവകേരള ബസ് ജില്ലാതിർത്തി കടന്നത്. ഇന്നു മുതൽ ഞായറാഴ്ച വരെ 14 നിയോജക മണ്ഡലങ്ങളിൽ സദസ് നടക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki